Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Padmakumar

എ. ​പ​ത്മ​കു​മാ​റി​നെ​തി​രാ​യ സം​ഘ​ട​ന ന​ട​പ​ടി; പാ​ർ​ട്ടി തീ​രു​മാ​നം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​തി​യാ​യ മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എ. ​പ​ത്മ​കു​മാ​റി​ന് ഇ​ന്ന് നി​ർ​ണാ​യ​കം. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ പ​ത്മ​കു​മാ​റി​നെ​തി​രാ​യ സം​ഘ​ട​ന ന​ട​പ​ടി​യി​ൽ പാ​ർ​ട്ടി തീ​രു​മാ​നം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ചേ​രു​ന്ന നി​ർ​ണാ​യ​ക ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ​ത്മ​കു​മാ​റി​നെ എ​ല്ലാ ചു​മ​ത​ല​ക​ളി​ൽ നി​ന്നും നീ​ക്കാ​നാ​ണ് സാ​ധ്യ​ത. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് ഞാ​യ​റാ​ഴ്ച പ​ത്മ​കു​മാ​റി​നെ മാ​റ്റി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ജി​ല്ല​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള വ​നി​താ നേ​താ​വാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തെന്നാണ് പുറത്തുവരുന്ന വിവരം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ‍​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ക. ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ഇ​ന്ന് വി​ധി പ​റ​യു​ക.

ക​ട്ടി​ള​പ്പാ​ളി കൈ​മാ​റി​യ കേ​സി​ൽ വി​ജി​ല​ൻ​സ് കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും നേ​ര​ത്തേ പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ​ത്മ​കു​മാ​ർ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ആ​ർ​ക്കും ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം പ​ത്മ​കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് എ​സ്ഐ​ടി ഉ​ന്ന​യി​ക്കു​ന്ന​ത്. മി​നു​ട്സി​ൽ സ്വ​ന്തം കൈ​പ്പ​ട​യി​ൽ പ​ത്മ​കു​മാ​ർ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. പ​ത്മ​കു​മാ​റി​ന്‍റെ ഒ​പ്പും കൈ​യ​ക്ഷ​ര​വും ഉ​ൾ​പ്പെ​ടെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

പി​ച്ച​ള പാ​ളി​ക​ൾ എ​ന്ന​തി​ന് പ​ക​രം ചെ​മ്പ് എ​ന്ന് എ​ഴു​തി. കൂ​ടാ​തെ അ​നു​വ​ദി​ക്കു​ന്നു എ​ന്ന വാ​ക്കും സ്വ​ന്ത​മാ​യി എ​ഴു​തി ചേ​ർ​ത്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ളി​ക​ൾ പോ​റ്റി​യ്ക്ക് കൊ​ടു​ത്തു​വി​ടാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

Kerala

ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്‍റെയും ഗോവർധന്‍റെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെയും പത്താം പ്രതി ഗോവർധന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്.

പത്മകുമാറിനെതിരെ ആദ്യമെടുത്ത കട്ടിളപ്പാളി കേസിലാണ് ഇന്ന് ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്നത്. രണ്ടാമത് പ്രതി ചേർത്ത ദ്വാരപാലക ശിൽപ കേസിൽ കൊല്ലം വിജിലൻസ് കോടതിയും പത്മകുമാറിന്‍റെ ജാമ്യഹർജി ഇന്ന് പരിഗണിക്കുന്നുണ്ട്.

റിമാൻഡിലുള്ള പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ സമർപ്പിക്കും.

അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും.

Kerala

ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്‍റെയും പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

ദ്വാരപാലക ശിൽപ കവർച്ചാ കേസിലാണ് പത്മകുമാറിന്‍റെ ജാമ്യനീക്കം. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. ഇതുവരെ പരിഗണിച്ച പ്രതികളുടെ ജാമ്യ ഹർജികളെല്ലാം കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

അതേസമയം, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഒക്ടോബര്‍ 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​ർ വീ​ണ്ടും റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ വീ​ണ്ടും റി​മാ​ൻ​ഡി​ൽ. ഈ ​മാ​സം 18 വ​രെ​യാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഡി​സം​ബ​ർ എ​ട്ടി​ന് പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി പ​രി​ഗ​ണി​ക്കും. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് എ. ​പ​ത്മ​കു​മാ​റി​നെ ജ​യി​ലി​ൽ എ​ത്തി ഡി​സം​ബ​ർ ര​ണ്ടി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത്.

പി​ന്നാ​ലെ ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ളി​ലെ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ എ ​പ​ത്മ​കു​മാ​റി​നെ പ്ര​തി​ചേ​ർ​ത്ത അ​ന്വേ​ഷ​ണ സം​ഘം പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​ത്മ​കു​മാ​റി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ളി​ലെ സ്വ​ർ​ണം ക​ട​ത്തി​യ​തെ​ന്ന​തി​ന് എ​സ്ഐ​ടി​ക്ക് തെ​ളി​വു​ക​ൾ ല​ഭി​ച്ചു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി പ​ത്മ​കു​മാ​റി​ന് അ​ടു​ത്ത ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ജ​യി​ൽ പ​ത്മ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത ര​ണ്ടാ​മ​ത്തെ കേ​സി​ൽ കൂ​ടി പ്ര​തി​ചേ​ർ​ത്ത​തോ​ടെ പ​ത്മ​കു​മാ​റി​നെ എ​സ്ഐ​ടി വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി ഉ​ട​ൻ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൻ്റെ തീ​രു​മാ​നം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കൂ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് താ​ൻ മാ​ത്രം എ​ങ്ങ​നെ പ്ര​തി​യാ​കു​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ പ​ത്മ​കു​മാ​ർ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ചോ​ദ്യം. മി​നു​ട്സി​ൽ ചെ​മ്പ് എ​ന്നെ​ഴു​തി​യ​ത് മ​റ്റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ​യും അ​റി​വോ​ടെ ആ​ണെ​ന്നു​മാ​ണ് വാ​ദം.

ബോ​ർ​ഡി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് അം​ഗ​ങ്ങ​ളെ കൂ​ടി പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​താ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ ഹ​ർ​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് സ്വ​ർ​ണം പൂ​ശി​യ ക​ട്ടി​ള​പാ​ളി​ക​ൾ കൈ​മാ​റി​യ​ത് ഉ​ൾ​പ്പ​ടെ കൂ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് താ​ൻ മാ​ത്രം എ​ങ്ങ​നെ ഉ​ത്ത​ര​വാ​ദി​യാ​കു​മെ​ന്നാ​ണ് ജാ​മ്യ​ഹ​ർ​ജി​യി​ലെ ചോ​ദ്യം. ‌

മി​നു​ട്സി​ൽ ചെ​മ്പ് എ​ന്നെ​ഴു​തി​യ​ത് എ​ല്ലാ​വ​രു​ടെ​യും അ​റി​വോ​ടെ​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. വീ​ഴ്ച പ​റ്റി​യെ​ങ്കി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രേ പോ​ലെ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വാ​ദം. ത​ന്നെ മാ​ത്രം വേ​ട്ട​യാ​ടു​ന്ന​തി​ലെ അ​മ​ർ​ഷം കൂ​ടി​യാ​ണ് പ​ത്മ​കു​മാ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Kerala

പോറ്റിയുമായി അടുത്ത ബന്ധം; തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി പത്മകുമാറിന്‍റെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്.

പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും മൊഴിയിൽ പറയുന്നു. കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും.

ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്: എ.​പ​ത്മ​കു​മാ​റിനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വിട്ടു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സി​ല്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​നെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. വ്യാഴാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ​യാ​ണ് കോ​ട​തി എ​സ്‌​ഐ​ടി​യു​ടെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.

വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് പ​ത്മ​കു​മാ​റി​നെ വി​ട്ടുകി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഈ ​അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി പ​ത്മ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.

പ​ത്മ​കു​മാ​റി​നെ കൊ​ല്ലം പോ​ലീ​സ് ക്ല​ബി​ലൊ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്‌​ഐ​ടി ഓ​ഫീ​സി​ലൊ വ​ച്ച് ചോ​ദ്യം ചെ​യ്യും. പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞ ദൈ​വ​തു​ല്യ​ര്‍ ആ​രൊ​ക്കെ​യാ​ണെ​ന്ന് അ​റി​യാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.

Kerala

പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനില്ല; വിഷയം ചർച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പത്മകുമാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി യോഗം. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് നടന്നതെന്നും ശബരിമല വിഷയം ചര്‍ച്ചയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പദ്മകുമാറിന്‍റെ അറസ്റ്റ് പാർട്ടിക്ക് ഒരു പ്രതിസന്ധിയും അല്ല. ആർക്കും സംരക്ഷണം നൽകില്ല. പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ശബരിമലയില്‍ ഒരുതരി സ്വര്‍ണം പോലും നഷ്ടപ്പെട്ടു കൂടാ. ആവശ്യമായ നിലപാട് സ്വീകരിക്കും. ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളതെന്നാണ് സൂചന.

Kerala

സിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്; പത്മകുമാര്‍ വിഷയം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം ഇന്ന്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗമെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും പാര്‍ട്ടി നേതാവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തത് പ്രധാനവിഷയമാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പത്മകുമാറിനെ കേസില്‍ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റിയംഗം സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപടി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതില്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പുണ്ട്. ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ വിഷയം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുറ്റാരോപിതനെന്ന പേരില്‍ നടപടി വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. കുറ്റപത്രം വരുന്നതുവരെ കാത്തിരിക്കാമെന്നാണ് നിലപാട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിഷയത്തില്‍ സ്വര്‍ണക്കൊള്ള വിവാദത്തിലെ പാര്‍ട്ടി ബന്ധം വിശദീകരിക്കേണ്ടി വരുമെന്നതിനാല്‍ പത്മകുമാറിനെതിരേ നടപടിയെടുത്ത് തലയൂരുകയാണ് നല്ലതെന്ന അഭിപ്രായം ജില്ലയിലുണ്ട്.

ഏരിയാ സെക്രട്ടറിമാര്‍ അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ ഇത്തരമൊരു അഭിപ്രായത്തിനു മുന്‍തൂക്കം വന്നാലും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിച്ചു പിരിയാനാണ് സാധ്യത.

Kerala

ശബരിമല സ്വർണക്കൊള്ള: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും മു​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യി​​​രു​​​ന്ന എ​​​ൻ. വാസുവും തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവുമാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.

ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നെത്തുട​​​ർ​​​ന്ന് വാസുവിനെ തിങ്കളാഴ്ച അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കിയിരുന്നു. റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

അതേസമയം, കേസില്‍ സിപിഎം നേതാവ് എ. പദ്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് പദ്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുന്നത്.

Kerala

മ​ന്ത്രി​മാ​ർ അ​റി​യാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ക്കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​ർ അ​റി​യാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള ന​ട​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നി​ലേ​ക്കും ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം മ​ന്ത്രി മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​നി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം ഉ​ള്ള​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം ഇ​ത്ര​യൊ​ക്കെ എ​ത്തി​യ​ത്. ഇ​ല്ലെ​ങ്കി​ൽ നേ​ര​ത്തെ അ​ന്വേ​ഷ​ണം ആ​വി​യാ​യി പോ​കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​കോ​ൺ​ഗ്ര​സെ​ന്നും ഭ​ക്ത​ർ​ക്ക് ഒ​പ്പ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ​പ്ര​സി​ഡ​ന്‍റെ എ. ​പ​ത്മ​കു​മാ​ർ പ​ല​തും വി​ളി​ച്ച് പ​റ​യു​മെ​ന്ന് പ​ല​രും ഭ​യ​പ്പെ​ടു​ന്നു. അ​തി​നാ​ലാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് എ​ടു​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ് പ്ര​തി എ. ​പ​ത്മ​കു​മാ​റി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തു. വീ​ട്ടി​ല്‍ ന​ട​ന്ന റെ​യ്ഡി​ലാ​ണ് പാ​സ്‌​പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ത്മ​കു​മാ​റി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ആ​സ്തി​ക​ൾ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.​ന​ട​ൻ ജ​യ​റാ​മി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി സാ​ക്ഷി​യാ​ക്കു​ന്ന​തും എ​സ്ഐ​ടി ആ​ലോ​ചി​ക്കു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; എ. ​പ​ത്മ​കു​മാ​ർ റി​മാ​ൻഡിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​റി​നെ റി​മാ​ൻഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​ക്കാ​ണ് കോ​ട​തി റി​മാ​ൻഡ് ചെ​യ്ത​ത്.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി​ക്ക് മു​ൻ​പാ​കെ​യാ​ണ് പ​ത്മ​കു​മാ​റി​നെ ഹാ​ജ​രാ​ക്കി​യ​ത്. പ​ത്മ​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ​ത്മ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​ണ് പ​ത്മ​കു​മാ​ർ. സ്വ​ര്‍​ണ​പ്പാ​ളി​ക​ൾ ചെ​ന്പെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​ത്മ​കു​മാ​റി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ദേ​വ​സ്വം മ​ന്ത്രി​ക്ക് ന​ൽ​കി​യ അ​പേ​ക്ഷ​യാ​ണ് ബോ​ർ​ഡി​ന് കൈ​മ​റി​യ​തെ​ന്നാ​ണ് പ​ത്മ​കു​മാ​ർ ന​ൽ​കി​യ മൊ​ഴി.

Kerala

ഇ​നി ചോ​ദ്യം ചെ​യ്യേ​ണ്ട​ത് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ; സി​പി​എം നേ​താ​ക്ക​ളു​ടെ ജ​യി​ലി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി: സി​പി​എം നേ​താ​ക്ക​ളു​ടെ ജ​യി​ലി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​യ്യ​പ്പ​ന്‍റെ ത​ങ്ക​വി​ഗ്ര​ഹം കൂ​ടി ഇ​വ​ർ കൊ​ള്ള​യ​ടി​ക്കു​മാ​യി​രു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഹാ​സ​മു​യ​ർ​ത്തി. പി​ണ​റാ​യി വി​ജ​യ​ൻ എ​ന്തു​കൊ​ണ്ടാ​ണ് വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മാ​ത്ര​മാ​യി​രു​ന്നു ഉ​ത്ത​ര​വാ​ദി​യെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് ദേ​വ​സ്വം ബോ​ർ​ഡ് പോ​റ്റി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ല്ല. പോ​റ്റി കു​ടു​ങ്ങി​യാ​ൽ പ​ല​രും കു​ടു​ങ്ങു​മെ​ന്ന് സി​പി​എ​മ്മി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

ഇ​നി ചോ​ദ്യം ചെ​യേ​ണ്ട​ത് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യാ​ണെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം മ​ന്ത്രി വാ​സ​വ​ന്‍റെ​യും കൂ​ടി അ​റി​വോ​ടെ​യാ​ണ് കൊ​ള്ള ന​ട​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

എ. ​പ​ത്മ​കു​മാ​റി​ന്‍റെ വീ​ടി​ന് കാ​വ​ലൊ​രു​ക്കി പോ​ലീ​സ്; ന​ട​പ​ടി പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​വും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പ​ത്മ​കു​മാ​റി​ന്‍റെ വീ​ടി​ന് കാ​വ​ലൊ​രു​ക്കി പോ​ലീ​സ്. ആ​റ​ന്മു​ള​യി​ലെ വീ​ടി​നാ​ണ് പോ​ലീ​സ് സു​ര​ക്ഷ.

അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം ത​ന്നെ ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞ പോ​ലീ​സ് വീ​ടി​ന് പ​രി​സ​ര​ത്ത് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ എ​സ്ഐ​ടി​യു​ടെ ആ​റാ​മ​ത്തെ അ​റ​സ്റ്റാ​ണ് പ​ത്മ​കു​മാ​റി​ന്‍റേ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ഒ​ടു​വി​ലാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Kerala

പ​ത്മ​കു​മാ​ർ നി​ല​വി​ൽ കു​റ്റാ​രോ​പി​ത​ൻ മാ​ത്രം; ശി​ക്ഷി​ച്ചാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ഒ​രാ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​ർ‌ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ൻ.

സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ആ​രെ​യും ചോ​ദ്യം ചെ​യ്യാ​നും അ​റ​സ്റ്റ് ചെ​യ്യാ​നും അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​തി​ൽ പാ​ർ​ട്ടി ഇ​ട​പെ​ടി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. പാ​ർ​ട്ടി​ക്ക് ഇ​തു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. അ​റ​സ്റ്റ് ചെ​യ്ത​തു​കൊ​ണ്ട് മാ​ത്രം കു​റ്റ​വാ​ളി​യാ​വി​ല്ല. പ​ത്മ​കു​മാ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി പ​റ​യ​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

പ​ത്മ​കു​മാ​റി​നെ ശി​ക്ഷി​ച്ചാ​ൽ അ​പ്പോ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കാം. പ​ത്മ​കു​മാ​ർ നി​ല​വി​ൽ കു​റ്റാ​രോ​പി​ത​ൻ മാ​ത്ര​മാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: പ​ത്മ​കു​മാ​ർ ഹാ​ജ​രാ​യി​ല്ല

 തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യി​ല്ല. ഇ​ന്നു ഹാ​ജ​രാ​കു​മെ​ന്നാ​ണു സൂ​ച​ന.

കേ​സി​ൽ എ​ട്ടാം പ്ര​തി സ്ഥാ​ന​ത്ത് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​യ​തി​നാ​യി​ൽ ഇ​തി​ന്‍റെ അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ൽ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ. ​പ​ത്മ​കു​മാ​റി​നെ​യാ​ണ് ആ​ദ്യം ചോ​ദ്യം ചെ​യ്യേ​ണ്ട​ത്. ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ന്ന കാ​ല​ഘ​ട്ട​മാ​യ 2019ലെ ​ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യേ​ണ്ട​ത്.

അ​ന്നു ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എ​ൻ. വാ​സു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വാ​സു​വി​ന്‍റെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ത്മ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് മൂ​ന്നു ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ത്മ​കു​മാ​ർ ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്താ​ൻ സാ​വാ​കാ​ശം തേ​ടി​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: എ. ​പ​ത്മ​കു​മാ​റി​നെ അ​ന്വേ​ഷ​ണ​സം​ഘം ഉ​ട​ൻ ചോ​ദ്യം​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഉ​ട​ൻ ചോ​ദ്യം ചെ​യ്യും. പ​ത്മ​കു​മാ​റി​ന്‍റെ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​രെ വി​ളി​ച്ചു​വ​രു​ത്തി വി​വ​ര​ങ്ങ​ൾ തേ​ടി.

മു​ന്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ​ന്‍. വാ​സു​വി​നെ ചൊ​വ്വാ​ഴ്ച അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വാ​സു ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. പ​ത്മ​കു​മാ​ര്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് വാ​സു ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ പ്ര​ധാ​ന പ​ദ​വി വ​ഹി​ച്ചി​രു​ന്നു.

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ വാ​സു​വി​ന് പ​ങ്കു​ണ്ടെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു കേ​സി​ല്‍ വാ​സു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രാ​യി​രു​ന്ന മു​രാ​രി ബാ​ബു, സു​ധീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ നി​ന്നു ല​ഭി​ച്ച മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​സു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ പ​ത്മ​കു​മാ​റും വാ​സു​വും ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ന്നി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​നാ​യ ആ​ളാ​യി​രു​ന്നു വാ​സു. പ​ത്മ​കു​മാ​റി​നെ മ​റി​ക​ട​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ പ​ല ന​ട​പ​ടി​ക​ളും വാ​സു കൈ​ക്കൊ​ണ്ടി​രു​ന്നു.

ഇ​തി​നെ​ല്ലാം സ​ര്‍​ക്കാ​രി​ല്‍ നി​ന്നു വാ​സു​വി​ന് ന​ല്ല പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു. വാ​സു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടി​യാ​ണ് പ​ത്മ​കു​മാ​റി​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Kerala

വ്യ​വ​സ്ഥാ​പി​ത​മ​ല്ലാ​ത്ത ഒ​രു കാ​ര്യ​വും ചെ​യ്തി​ട്ടി​ല്ല, തെ​റ്റു​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഏ​ത് ശി​ക്ഷ​യും നേ​രി​ടാ​ൻ ത​യാ​റാ​ണ്: എ. ​പ​ത്മ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ 2019ലെ ​ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളും പ്ര​തി ചേ​ർ​ത്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ. വ്യ​വ​സ്ഥാ​പി​ത​മ​ല്ലാ​ത്ത ഒ​രു കാ​ര്യ​വും ബോ​ർ​ഡ് ചെ​യ്തി​ട്ടി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​റ്റു​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഏ​ത് ശി​ക്ഷ​യും നേ​രി​ടാ​ൻ ത​യാ​റാ​ണ്. വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന് കോ​ട​തി പ​രി​ശോ​ധി​ക്ക​ട്ടെ. നി​യ​മ​പ​ര​മാ​യോ ആ​ചാ​ര​പ​ര​മാ​യോ വീ​ഴ്ച ത​ന്‍റെ ബോ​ർ​ഡി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ ന​ട​ക്കി​ല്ല. എ​ഫ്ഐ​ആ​റി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ പ​ത്മ​കു​മാ​റി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തി​ക്കാ​ൻ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​രാ​തി​യി​ലാ​ണ് 2019 ലെ ​ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ പ്ര​തി​ചേ​ർ​ത്ത​ത്. എ. ​പ​ത്‌​മ​കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യ ഭ​ര​ണ​സ​മി​തി​യാ​ണ് 2019ൽ ​ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​വ​രെ ര​ണ്ട് എ​ഫ്‌​ഐ​ആ​റാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ദ്വാ​ര​പാ​ല​ക​ശി​ല്പ​ത്തി​ലെ പാ​ളി​ക​ള്‍ മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ് ആ​ദ്യ എ​ഫ്‌​ഐ​ആ​ര്‍.

ക​ട്ടി​ള​യി​ലെ സ്വ​ർ​ണാ​പ​ഹ​ര​ണം സം​ബ​ന്ധി​ച്ച ര​ണ്ടാം കേ​സി​ലെ എ​ഫ്ഐ​ആ​ആ​റി​ലാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളെ​യും പ്ര​തി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ട്ടാം​പ്ര​തി​യാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന​ത് 2019 ലെ ​ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ​യാ​ണ്. അ​തേ​സ​മ​യം, ആ​രു​ടെ​യും പേ​ര് എ​ഫ്ഐ​ആ​റി​ൽ ഇ​ല്ല.

പാ​ളി​ക​ൾ ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​യ സ​മ​യ​ത്ത് ദേ​വ​സ്വം സെ​ക്ര​ട്ട​റി, തി​രു​വാ​ഭ​ര​ണം ക​മ്മി​ഷ​ണ​ർ, എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പ​ദ​വി വ​ഹി​ച്ച​വ​രാ​ണ് പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ. ഉ​ത്ത​ര​വു​ക​ളി​ലും മ​ഹ​സ​റു​ക​ളി​ലും ഒ​പ്പി​ട്ട​ത് ഇ​വ​രാ​ണ്.

2019ല്‍ ​ദേ​വ​സ്വം അം​ഗ​ങ്ങ​ളു​ടെ അ​റി​വോ​ടു​കൂ​ടി​യാ​ണ് സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഇ​ള​ക്കി​യെ​ടു​ത്ത​തെ​ന്നും ബോ​ർ​ഡി​ന് ന​ഷ്‌​ട​മു​ണ്ടാ​ക്കാ​നാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു. അ​ഴി​മ​തി​നി​രോ​ധ​നം, ക​വ​ർ​ച്ച, ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചേ​ർ​ത്ത​ത്.

Latest News

Corehub Up